ചാലക്കുടി: ആയിരം സ്‌ക്വയർ ഫീറ്റിന് താഴെയുള്ള സ്വർണ്ണക്കടകൾ തിങ്കളാഴ്ച മുതൽ തറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചതായി കെ.ജി.എസ്.ഡി.എ സംസ്ഥാന പ്രസിഡന്റ് ഷാജു ചിറയത്ത് അറിയിച്ചു. അഞ്ചു ജീവനക്കാരെ ഉൾക്കൊള്ളിച്ചും കൊവിഡ് പ്രോട്ടോക്കാളിലുമാണ് പ്രവർത്തിക്കാൻ അനുമതി. ചീഫ് വിപ്പ് കെ. രാജൻ മുഖേന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.