കയ്പമംഗലം: എ.ഐ.വൈ.എഫ് പെരിഞ്ഞനം മേഖല കമ്മിറ്റി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായി സംഘടിപ്പിച്ച ബിരിയാണി മേളയുടെ ആദ്യ വില്പന ഇ. ടി ടൈസൺ മാസ്റ്റർ എം.എൽ.എ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ സച്ചിത്തിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ ജീവനം ഹരിത സമൃദ്ധി പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ കൃഷിയിടം ഒരുക്കുന്ന പദ്ധതിയിൽ കർഷകനായ ചക്കന്തറ കുട്ടന് പച്ചക്കറി വിത്തും നൽകി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് എം. ആർ രധുൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. കെ സുധീഷ്, പഞ്ചായത്ത് മെമ്പർമാരായ സായിദ മുത്തുക്കോയ തങ്ങൾ, ഷൈലജ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു..