വെള്ളാങ്കല്ലൂർ : വർഷങ്ങളായി പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി ചെയ്യുന്ന കൊറ്റനെല്ലൂർ എസ്.എൻ.ഡി.പി ശാഖ ഭാരവാഹി ഷാബി തറയിലിന്റെ 1,500 ഓളം കുല വരാറായ വാഴ സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം മൂലം നാട്ടുകാർക്ക് വഴി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. അധികാരികളുടെ ശ്രദ്ധയിൽ വിവരങ്ങൾ പറഞ്ഞിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് ഈ സാമൂഹിക വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഷാബി തറയിൽ ആളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.