കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളവർ 117 ആയി ഉയർന്നു. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നാലു പേർ കൂടി എത്തിച്ചേർന്നതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. നഗരസഭയിൽ നിന്ന് ആറും പൊയ്യയിൽ നിന്ന് ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ നിന്ന് 4 ഉം എറിയാട് നിന്ന് 6 ഉം എസ്.എൻ പുരത്ത് നിന്ന് 5 ഉം മതിലകത്തു നിന്ന് 2 ഉം പെരിഞ്ഞനത്ത് നിന്നും-2 ഉം കയ്പമംഗലത്ത് നിന്ന് -12 ഉം എടത്തിരുത്തിയിൽ നിന്ന് 3 ഉം പ്രവാസികളെയാണ് നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചത്. വീടുകളിലെ നിരീക്ഷണത്തിൽ 76 പേരാണുള്ളത്.
ക്വാറന്റൈനിലുള്ളവർക്ക് വായിക്കാൻ പുസ്തകങ്ങൾ നൽകും. ലോകമലേശ്വരം വില്ലേജ് ഓഫീസർ റെജുല റഷീദാണ് പുസ്തകം നഗരസഭയെ ഏൽപ്പിച്ചത്. വായിക്കുവാൻ താല്പര്യമുള്ളവർക്ക് നാളെ മുതൽ പുസ്തകവും നൽകുമെന്ന് ചെയർമാൻ അറിയിച്ചു.