കൊടുങ്ങല്ലൂർ: കൊവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ അംഗങ്ങൾക്കായി അനുവദിക്കുന്ന വായ്പയുടെ ശ്രീനാരായണപുരം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ നിർവഹിച്ചു. സി.ഡി.എസിനു കീഴിലുള്ള 453 യൂണിറ്റുകളിലെ 5,558 അംഗങ്ങൾക്കായി 3 കോടി 45 ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞുറ് രൂപയാണ് യൂണിറ്റുകൾ മുഖാന്തരം വിതരണം ചെയ്യുന്നത്. പൂവ്വത്തുംകടവ് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ ആദ്യ വായ്പ തുക പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസറിന് കൈമാറി. വൈസ് പ്രസിഡന്റ് എം.എസ് മോഹനൻ, സി.ഡി.എസ് ചെയർപേഴ്സൻ ആർ.വി ലിനി, ബാങ്ക് മാനേജർ വി.കെ സുധീർ, ബാങ്ക് ജീവനക്കാരായ ടി.എൻ ഹനോയ്, റസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു.