തൃശൂർ: തമിഴ്‌നാട്ടിലെ കരൂരിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ വന്ന ബസിടിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ നില ഗുരുതരം. കണ്ടാണശേരി സ്വദേശി ഷഹീറാണ് (30) ആന്തരിക ക്ഷതങ്ങളെ തുടർന്ന് കോയമ്പത്തൂർ ജി. എച്ച് ആശുപത്രിയിലെ ഐ.സി.യുവിലുള്ളത്. ക്ലീനർ തൃശൂർ സ്വദേശി നിതിൻ (24) കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ടാങ്കർ ലോറി ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അമല നഗറിലുള്ള ജയ് ഗുരു ബസാണ് അപകടത്തിൽപെട്ടത്. വയനാട് ഭാഗത്തേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരാൻ ബസ് പോയിരുന്നു. അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് പോയത്. ഇവരുടെ മറ്റ് ബസുകൾ ഹൈദരാബാദിലും മറ്റും എത്തിയിട്ടുണ്ട്.