മണ്ണുത്തി: മഴയിൽ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് ട്രാൻസ്‌ഫോർമറിലും റോഡരികിൽ നിറുത്തിയിട്ട കാറിലും ഇടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.

വാഹനത്തിലുണ്ടായിരുന്ന രോഗിയടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാളത്തോട് ഇന്നലെ പുലർച്ചെ രണ്ടേകാലിനായിരുന്നു അപകടം.

ശ്വാസസംബന്ധമായ അസുഖം മൂലം വിലങ്ങന്നൂരിൽ നിന്നും വരികയായിരുന്ന മേരി (65) എന്ന സ്ത്രീയെ അത്യാസന്ന നിലയിൽ നഗരത്തിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയായിരുന്നു അപകടം. പീച്ചി ആംബുലൻസിനാണ് അപകടം നടന്നത്. സംഭവം നടന്ന് ഉടനെ തന്നെ നഗരത്തിൽ നിന്നും വീണ്ടും മറ്റൊരു ആംബുലൻസെത്തി രോഗിയെയും കുടുംബത്തെയും എടുത്ത് ഹോസ്പിറ്റലിലെത്തിച്ചു. മേരിയുടെ ഭർത്താവ് എബ്രഹാമിനും മകനും സംഭവത്തിൽ പരിക്കേറ്റു. തുടർന്ന് ഫയർ ഫോഴ്‌സെത്തി റോഡിൽ വീണ ഓയിലും മറ്റും കഴുകി റോഡ് വൃത്തിയാക്കി.