ഗുരുവായൂർ: ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെ തമിഴ്‌നാട്ടിലെ കരൂരിൽ അപകടത്തിൽപ്പെട്ട ബസിലെ ഡ്രൈവർ മരിച്ചു. കണ്ടാണശേരി ആട്ടയൂർ വലിയകത്ത് വീട്ടിൽ സലീമിന്റെ മകൻ ഷെഹീറാണ് (28) മരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ യാണ് മരിച്ചത്. സെപ്തംബർ ഏഴിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മാതാവ് : സുഹറ. സഹോദരങ്ങൾ: ഷെബീർ, ഷഹനാസ്, ഷബനാസ്.
ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ നഴ്സിംഗ് വിദ്യാർത്ഥികളുമായി നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച അപകടം.