കൊറ്റനെല്ലൂര്‍ : പട്ടേപ്പാടം പൂന്തോപ്പ് ഭാഗത്ത് പാട്ടത്തിനെടുത്ത് നടത്തിയ വാഴക്കൃഷി സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായുള്ള പ്രചരണം തെറ്റാണെന്ന് സ്ഥലം ഉടമയായിരുന്ന തെക്കൂട്ട് നാരായണന്‍കുട്ടി പറഞ്ഞു. താന്‍ ഹിന്ദുധര്‍മ്മവിദ്യാപീഠം വിവേകാനന്ദഗ്രാമം പട്ടേപ്പാടം എന്ന സംഘടനയ്ക്ക് അഞ്ച് സെന്റ് സ്ഥലം വില്‍ക്കുകയായിരുന്നു. മുമ്പ് വാഴക്കൃഷി സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിന്റെ അവശേഷിച്ചിരുന്ന വാഴക്കന്നുകളും, മൂന്ന് തെങ്ങും മറ്റ് മരങ്ങളും ഈ സ്ഥലത്ത് ഉണ്ടായിരുന്നു. ഇതെല്ലാം പറിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയാന്‍ നിരത്തി തറയെടുത്തതെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

സ്ഥലം വിറ്റപ്പോള്‍ വിവരം വാഴക്കൃഷി നടത്തിയിരുന്ന ഷാബി തറയിലിനോട് പറഞ്ഞിരുന്നു. അദ്ദേഹം അത് അംഗീകരിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ തെറ്റായ പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഈ പ്രദേശത്ത് സമാധാനപൂര്‍വ്വം ജിവിച്ചുവരുന്ന ജനങ്ങളാണുള്ളത്. ഇവിടെ നിരവധി ശ്രീനാരായണീയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റായ പ്രചരണം അഴിച്ചുവിട്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.