sangeeta
എസ്എൻഡിപി യോഗം വനിതാ സംഘം കേന്ദ്ര സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥ് 2000 മാസ്‌കുകൾ ജില്ലാ കളക്ടർ എസ്.ഷാനവാസിന് കൈമാറുന്നു

തൃശൂർ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മാസ്‌ക് വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥന്റെ നേതൃത്വത്തിൽ 2,000 മാസ്‌കുകൾ ജില്ലാ കളക്ടർ എസ്. ഷാനവാസിന് കൈമാറി. തൃശൂർ യൂണിയൻ വനിതാസംഘം ഭാരവാഹികളായ രാജശ്രീ, പദ്മിനി, സുജാത, തൃശൂർ യൂണിയൻ കൗൺസിൽ അംഗം മനോജ് കുമാർ എന്നിവർ സന്നിഹിതരായി.