bms
ഓട്ടോറിക്ഷ മസ്ദൂർ സംഘം ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം

ചാവക്കാട്: സർക്കാർ നിബന്ധനകളോടെ ഓട്ടോ ഗതാഗതം പുനഃസ്ഥാപിക്കുക, ഓട്ടോ തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഓട്ടോറിക്ഷാ തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, വാഹന വായ്പയ്ക്കും ഇൻഷ്വറൻസിനും മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ഓട്ടോ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ മസ്ദൂർ സംഘം ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൊപ്പര രാമചന്ദ്രൻ അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റ് കെ.എ. ജയതിലകൻ, ട്രഷറർ സി.ബി. നിഖിലേഷ്, ബാബു തെക്കൻ എന്നിവർ നേതൃത്വം നൽകി.