തൃശൂർ: ഗൾഫിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ പുറനാട്ടുകര സ്വദേശി ശിവദാസിൻ്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 വയസുകാരനായ ശിവദാസൻ ഏപ്രിൽ 27 നാണ് മരണമടഞ്ഞത്. 5, 7 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് ശിവദാസന്. വീട് പണിയുന്നതിന് കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് എടുത്ത ഭവനവായ്പ 14.5 ലക്ഷം രുപ കുടിശ്ശികയാണ് ബാങ്ക് ലോൺ എഴുതിത്തള്ളാനും, ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തയ്യാറാകണമെന്ന് ശിവദാസൻ്റെ വീട് സന്ദർശിച്ച അനീഷ് കുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഐ.എൻ രാജേഷ്. ജില്ലാ ട്രഷറർ സുജയ്സേനൻ, മണ്ഡലം സെക്രട്ടറി ബിജീഷ് അടാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു