ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുന്നയൂർ പഞ്ചായത്തിലെ എടക്കര മിനിസെന്ററിൽ കുടിവെള്ള പദ്ധതിക്ക് തുടക്കം. ഉമ്മർ മുക്കണ്ടത്ത് ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് ആയിരിക്കെയാണ് 23.5 ലക്ഷം തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജലലഭ്യതയുള്ള സ്ഥലം കണ്ടെത്തിയതനുസരിച്ച് വടക്കെക്കാട് ബ്ലോക്ക് കോൺഗ്രസ് എക്‌സിക്യുട്ടിവ് അംഗം സി.പി. ഉമ്മറാണ് സ്ഥലം വിട്ട് നൽകിയത്.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദീൻ അദ്ധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് മുഖ്യാതിഥിയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സനൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. അബൂബക്കർ ഹാജി, സി.എം. സുധീർ, കെ.എം. വിനീത് തുടങ്ങിയവർ സംസാരിച്ചു.