manjal-nadeel
എടവിലങ്ങ് പഞ്ചായത്ത് 11ാം വാർഡിലെ തളിർ കൂട്ടായ്മയുടെ എല്ലാ വീട്ടിലും പച്ചക്കറി തോട്ടം പദ്ധതിയിൽ ആദ്യ മഞ്ഞൾ നടീൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: എല്ലാ വീട്ടിലും പച്ചക്കറി തോട്ടം എന്ന ലക്ഷ്യവുമായി മൂന്ന് വർഷം മുൻമ്പ് ആരംഭിച്ച തളിർ ഗ്രൂപ്പ് സമ്പൂർണ്ണ അടുക്കള തോട്ടത്തിലേക്ക് കുതിക്കുന്നു. എടവിലങ്ങ് പഞ്ചായത്ത് 11ാം വാർഡിലാണ് പദ്ധതി ആരംഭിച്ചത്.

ഓരോ വീട്ടിലും അടുക്കള തോട്ടം നിർമ്മിച്ച് അതിലെ വിളകൾ പ്രതിഫലം വാങ്ങാതെ പരസ്പരം കൈമാറി കൂടുതൽ വീടുകളലേക്ക് കൃഷിയെ വ്യാപിപ്പിക്കാൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപമെടുത്ത കൂട്ടായ്മ വാർഡിലെ 95% വീടുകളിലും പച്ചക്കറി തോട്ടം എന്ന ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം മന്നിൽക്കണ്ട് മൂന്ന് ഘട്ടങ്ങളിലായി നടീൽ വസ്തുകൾ വാർഡിൽ വിതരണം നടത്തിയിരുന്നു.

വെണ്ട, തക്കാളി, വഴുതന, മത്തൻ, കുമ്പളം, ചീര, ചുരയ്ക്ക, പടവലം, മുളക് തുടങ്ങിയ വിളകളാണ് കൂടുതൽ കൃഷി ചെയ്തിരുന്നത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞൾ കൃഷിക്കും തുടക്കം കുറിച്ചു. ആദ്യ മഞ്ഞൾ നടൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ, വാർഡ് മെമ്പർ സുമാവത്സൻ തുടങ്ങിയവർ സംബന്ധിച്ചു..