ചാലക്കുടി: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അണ്ണല്ലൂർ എസ്.എൻ.ഡി .പി ശാഖയിലെ എല്ലാ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സഹായവും പച്ചക്കറിവിത്തും നൽകുന്നതിന്റെ വിതരണ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ശാഖാ പ്രസിഡന്റ് ബിജി പീതാംബരൻ, സെക്രട്ടറി സുരേന്ദ്രൻ തോട്ടുപ്പുറം, വൈസ് പ്രസിഡന്റ് സന്ദീപ്, ടി.വി. തിലകൻ, എം.ജി. പീതാംബരൻ, നാരായണൻ കെ.എസ്, ഷീജ വിജയൻ, വനജ പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.