തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 15 ലക്ഷം രൂപ സംഭാവന ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷിൻ്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവൺമെൻ്റിനായി നാട്ടിക എം.എൽ.എ ഗീതഗോപി ചെക്ക് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ് ഷജിത്ത്, കെ.എം അബ്ദുൾ മജീദ്, കൃഷ്ണവേണി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ജോയ് സി വർഗ്ഗീസ്, പി.ബി കണ്ണൻ, ബേബി രാജൻ എന്നിവർ സംസാരിച്ചു.