rishi
ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നമോകിറ്റുകളുടെ വിതരണം തെക്കുംകര കോളനിയിൽ ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ റിഷി പൽപ്പു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നമോകിറ്റുകൾ വിതരണം ചെയ്തു. തെക്കുംകര പഞ്ചായത്തിലെ തെക്കുംകര കോളനിയിൽ നടന്ന കിറ്റുവിതരണം ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ഉദ്ഘാടനം ചെയ്തു. ലോക്ഡൗൺ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴും കോളനി നിവാസികളുടെ ദുരിതം അവസാനിക്കാത്ത സാഹചര്യത്തിലാണ് കിറ്റുവിതരണം തുടരുന്നതെന്ന് റിഷി പൽപ്പു പറഞ്ഞു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വിനയകുമാർ, ജനറൽ സെക്രട്ടറി എസ്. രാജു, ബി.ജെ.പി തെക്കുംകര കമ്മിറ്റി പ്രസിഡന്റ് എം.ആർ രജീഷ്, ബൂത്ത് ജനറൽ സെക്രട്ടറി എ.എസ് സലിം, സെക്രട്ടറിമാരായ അനീഷ്‌ കുമാർ, അഖിൽ, സുഗതൻ, അഭിലാഷ്, രാജീവ് എന്നിവർ പങ്കെടുത്തു...