 
കയ്പമംഗലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി പ്രഖ്യാപിച്ച ദേശീയ സമരത്തിന്റെ ഭാഗമായി പെരിഞ്ഞനത്ത് നിൽപ്പ് സമരം നടത്തി. ജോലി സമയം 12 മണിക്കൂർ ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കൊവിഡ് അതിജീവനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെരിഞ്ഞനത്ത് നടത്തിയ നിൽപ്പ് സമരം സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വി.ആർ കുട്ടൻ, എ.കെ ശ്യാമള, എം.ആർ സദാശിവൻ, എം. മുരളീധരൻ, ശശി , സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.