പുതുക്കാട്: തെക്കെ തൊറവിൽ കുറുമാലി പുഴയിലെ തോപ്പ് കടവിൽ കുളിക്കടവ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലോഡ് കണക്കിന് മണ്ണ് വിൽപ്പന നടത്തിയതായി പരാതി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് വിൽപ്പന നടത്തിയതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ മണ്ണ് കടത്ത് തടഞ്ഞു. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച നാലുലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കുളിക്കടവ് നിർമ്മിക്കുന്നത്.