പാവറട്ടി: വിഷു കൈനീട്ടമായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യുവനടിയും നർത്തകിയുമായ ജസ്‌നിയ ജയദീഷിൽ നിന്നും 10000 രൂപ മുരളി പെരുനെല്ലി എം.എൽ.എ എറ്റുവാങ്ങി. സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, ജനപ്രതിനിധികളായ സി.എഫ്. രാജൻ, ബിജു കരിയാക്കോട്ട് എന്നിവർ പങ്കെടുത്തു.