ചേർപ്പ്: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വെങ്ങിണിശേരിയിലെ ബഡ്‌സ് സ്‌കൂൾ അദ്ധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഓണറേറിയം തുക സംഭാവനയായി നൽകി. ഓണറേറിയ തുകയായ 9500 രൂപ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സരളയ്ക്ക് സ്‌കൂൾ പ്രധാന അദ്ധ്യാപിക ശോഭ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.ടി. സണ്ണി, അംഗങ്ങളായ കെ.എ. പ്രദീപ്, എൻ.ടി. ശങ്കരൻ, സുജിത സുനിൽ, കെ.ഡി. മിൽട്ടൺ, എൻ.പി. തങ്കമണി, ടി.എസ്. ലേഖ, ശ്രീവിദ്യ എസ്. മാരാർ, മോഹൻ എന്നിവർ പങ്കെടുത്തു.