ഒല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പുത്തുർ മേഖലാ കമ്മിറ്റി ബിരിയാണിമേളയും വിൽപ്പനയും സംഘടിപ്പിച്ചു. വിൽപ്പനയുടെ ഉദ്ഘാടനം ചീഫ് വിപ് കെ. രാജൻ നിർവഹിച്ചു. ബിരിയാണി തയ്യാറാക്കി വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. തുക സമാഹരണമാണ് ലക്ഷ്യമെങ്കിലും തികച്ചും ന്യായവിലയ്ക്കാണ് ബിരിയാണി വിൽപ്പന നടത്തിയത്. എ.ഐ.വൈ.എഫ് നേതാക്കളായ പ്രസാദ് പറേരി, കനിഷ്‌കൻ വല്ലൂർ, എൽദോ, നാസർ ഗുരുവായൂർ, സനൽ കുമാർ, അഖിൽ ഫ്രഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.