കൊടുങ്ങല്ലൂർ: കാവിൽക്കടവിൽ മുനിസിപ്പാലിറ്റി മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സിന് സമീപം താമസിക്കുന്ന പറമ്പൻ തോമസ് മകൻ സൈമൺ (47) ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. പറവൂർ മുനമ്പം കവലയ്ക്ക് സമീപമുള്ള ആളം തുരുത്തിലേക്ക് താമസം മാറ്റിയ സൈമണിന്റെ മൃതദേഹം ചട്ട പ്രകാരം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സോണി. മക്കൾ: അനൈന, ആൻലിയ.