ചേർപ്പ്: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പാറളം, ചാഴൂർ, അവിണിശേരി തുടങ്ങിയ പഞ്ചായത്തുകളിൽപ്പെട്ട കുടുംബങ്ങൾ, ചേർപ്പ് മേഖലാ പ്രെഫഷണൽ വീഡിയോ ആൻഡ് ഫോട്ടോഗ്രാഫേഴ്‌സ് അംഗങ്ങൾ, വടക്കാഞ്ചേരി മുനസിപ്പാലിറ്റിയിലെ അതിഥി തൊഴിലാളികൾ തുടങ്ങിയവർക്ക് വെങ്ങിണിശേരി നാരായണാശ്രമം തപോവനം ഭക്ഷ്യവസ്തുകിറ്റുകൾ വിതരണം ചെയ്തു.

മഠാധിപതി സ്വാമി ഭൂമാനന്ദ തീർത്ഥ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാമി നിർവിശേഷാനന്ദ തീർത്ഥ, മാഗുരു പ്രിയാ, ശ്രീകുമാർ, ലാലു, സുധാകരൻ ചക്കരപ്പാടം, സലീഷ് നടുവിൽ, സുനിൽ സൂര്യ, പ്രിയം സുരേഷ് ബാബു സ്വാമിനാഥൻ, വി.എം. ഫൈസൽ എന്നിവർ പങ്കെടുത്തു.