പാവറട്ടി: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ 15 വാർഡുകളിലും ആരോഗ്യ ജാഗ്രതാ സേനകൾക്ക് രൂപം നൽകി. നാട്ടുകാരുടെ പ്രതിനിധികൾ, പൊലീസ് പ്രതിനിധികൾ, സി.ഡി.എസ് മെമ്പർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുന്നതാണ് ആരോഗ്യ ജാഗ്രതാ സേനാ സമിതി. മുരളി പെരുനെല്ലി എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ജനപ്രതിനിധികളായ ഇന്ദുലേഖാ ബാജി, പി.കെ. രാജൻ, കുടുംബശ്രി ചെയർപേഴ്‌സൺ രമ്യ സുധാകരൻ, ഷിജു എൻ തുടങ്ങിയവർ മുല്ലശ്ശേരി പഞ്ചായത്തിലെ ആരോഗ്യ ജാഗ്രതാ സേന അവലോകന യോഗത്തിൽ പങ്കെടുത്തു.