വടക്കേക്കാട്: ഷാർജയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്ന മദ്ധ്യവയസ്‌കൻ കൊവിഡ് മൂലം നിര്യാതനായി. മൂന്നാംകല്ല് സ്വദേശി കണ്ടംപുള്ളി ഭാസ്‌കരനാണ് (62) മരിച്ചത്. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസമായി. ഇയാൾ നാല്പത് വർഷമായി വിദേശത്താണ്. ഭാര്യ: ശുഭ. മക്കൾ: സുബിൻ (യുഎഇ), അക്ഷയ്.