തൃശൂർ: പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ തോടുകളിലെ ചണ്ടികൾ നീക്കം ചെയ്തു. പുല്ലഴി മുതൽ ഏനാമ്മാവ് വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ എ. പ്രസാദ്, വത്സല ബാബുരാജ്, വി. രാവുണ്ണി, രജനി വിജു, കോർപറേഷൻ ഓവർസിയർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിലയിരുത്തിയത്. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ മേയ് 30ന് മുമ്പ് പൂർത്തിയാക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.