തൃശൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി തകർന്ന കൃഷിമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കർഷർകക്ക് പ്രത്യേക സഹായ പദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. കെ.പി.സി.സി ആഹ്വാനപ്രകാരം കൃഷി ഭവനുകൾക്ക് മുന്നിൽ നടക്കുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ നടന്ന ജില്ലാതല സമരം ഉദ്ഘ്ടാനം ചെയ്യുകയായിരുന്നു. എം.പി.
കൃഷിയോടൊപ്പം പരമ്പരാഗത തൊഴിൽമേഖല പൂർണ്ണമായും സ്തംഭനത്തിലായി. കയർ, കശുവണ്ടി, മത്സ്യം, ക്ഷീരം തുടങ്ങിയ മേഖലയിലെ സാഹചര്യം ദയനീയമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക സഹായം നൽകണം.
കുത്തിയിരിപ്പ് സമരത്തിൽ എ.കെ. സുരേഷ് അദ്ധ്യക്ഷനായി.
അഡ്വ. സുബി ബാബു, കെ. ഗിരീഷ്‌കുമാർ, പി.എ. ബാലൻ മാസ്റ്റർ, ജോസ് ആലപ്പാട്ട്, സജിപോൾ, ദയാൽ ജി., ജയപ്രകാശ്, എം.എസ്. കൃഷ്ണദാസ്, ടി.എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.