കയ്പമംഗലം: കൊവിഡ്- 19 പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായവരുടെ പ്രശ്‌നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ സമരം മുൻ മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. പ്രദോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. കുട്ടൻ, സുധാകരൻ മണപ്പാട്ട്, അഷ്‌റഫ് നിലാറുദ്ദീൻ, നസീർ പുഴങ്കരയില്ലത്ത്, കെ.വി. സുരേഷ്, വി.എം. ദിനേശ് എന്നിവർ നേതൃത്വം നൽകി.