തൃശൂർ: റോയൽറ്റിയായി ലഭിച്ച 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകിയതായി ഡോ. എൻ.ആർ. ഗ്രാമ പ്രകാശ് അറിയിച്ചു. 'നാടകം: പാഠവും പ്രയോഗവും 'എന്ന ഗ്രന്ഥത്തിന് സാഹിത്യ അക്കാഡമി നൽകിയ തുകയാണ് കൈമാറിയത്. എഴുത്തുകാരൻ എന്ന നിലയിൽ മഹാമാരിയുടെ വേദന അനുഭവിക്കുന്നവർക്ക് പിന്തുണയുമായി ചേർന്നു നിൽക്കുന്നതായി അദ്ദേഹം അറിയിച്ചു.