ചാവക്കാട്: ആഗോള വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നിട്ടും പെട്രോൾ, ഡീസൽ വില കുറക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഐ.എൻ.ടി.യു.സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുല്ലത്തറയിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജണൽ പ്രസിഡന്റ് എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.എസ്. ഷൗക്കത്തലി, കെ.സി. നിഷാദ്, എൻ.കെ. സുനിൽ, എ.കെ. മുഹമദാലി തുടങ്ങിയവർ നേതൃത്വം നൽകി.