തൃശൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവപച്ചക്കറി കൃഷി എം പീസ് ഹരിതം പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതല കോ- ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ദാസൻ കോ- ഓർഡിനേറ്ററായും കെ.കെ. ബാബു സഹ കോ- ഓർഡിനേറ്ററുമായി പ്രവർത്തിക്കും. കൃഷി വകുപ്പിൽ നിന്നും വിരമിച്ച വി.എസ്. റോയിയുടെ നേതൃത്വത്തിൽ സാങ്കേതിക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പതിനാല് ഇനം വിത്തും ജൈവവളവും ജൈവ കീടനിയന്ത്രണ കിറ്റുകളും സൗജന്യമായി നൽകും. ഓണക്കാലം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ.