കയ്പമംഗലം: എ.ഐ.വൈ.എഫ് പെരിഞ്ഞനം മേഖലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ സംഘടിപ്പിച്ച ബിരിയാണി മേളയിലൂടെ സമാഹരിച്ച 100156 രൂപ നിയമസഭ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഏറ്റുവാങ്ങി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പർ ടി.കെ. സുധീഷ്, സി.പി.ഐ കയ്പമംഗലം മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ്, സി.പി.ഐ പെരിഞ്ഞനം ലോക്കൽ സെക്രട്ടറി സായിദ മുത്തുകോയ തങ്ങൾ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സി.കെ. ശ്രീരാജ് പ്രസിഡന്റ് ടി.കെ. സിജീഷ്, എ.ഐ.വൈ.എഫ് പെരിഞ്ഞനം ലോക്കൽ സെക്രട്ടറി എം.എസ്. രാമദാസ്, രോഹിത് പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. കൂലി വാങ്ങാതെ സന്നദ്ധ പ്രവർത്തനമായി ബിരിയാണി പാചകം ചെയ്തു തന്ന അനീഷ് ചക്കന്തറ, അബ്ദുൽ സലീം, ഷെരീഫ്, സനീഷ്, സെയ്തുമുഹമ്മദ്, മായൻ കണ്ണൻ, കുട്ടൻ ചക്കന്തറ എന്നിവരെ ചീഫ് വിപ്പ് പൊന്നാടയണിയിച്ചു ആദരിച്ചു.