ഗുരുവായൂർ: ഇതര സംസ്ഥാനത്ത് നിന്നും എത്തി ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 21 പേർ ഹോം ക്വാറന്റൈനിലേക്ക് മാറി. കിഴക്കെ നടയിലെ ലോഡ്ജിലാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരെ താമസിപ്പിച്ചിരുന്നത്. 53 പേരാണ് ആകെ ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ നേരത്തെ വീടുകളിലേക്ക് പോയിരുന്നു. 20 ഓളം പേർ വീടുകളിൽ ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.