vr-sunilkumar-mla
അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ വായ്പ വിതരണം ഉദ്‌ഘാടനം ചെയ്യുന്നു

മാള: കൊവിഡ് 19 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പാക്കേജ് ധനസഹായം വിതരണം ആരംഭിച്ചു. കുടുംബശ്രീ സംഘങ്ങൾക്കായാണ് സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ നൽകുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കുഴൂർ സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഘങ്ങൾക്ക് വായ്പാ വിതരണം ആരംഭിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ഐ. മോഹൻദാസ് അദ്ധ്യക്ഷനായി. പി.കെ. അലി, കെ.വി. വസന്ത്കുമാർ, കെ.സി. വിജയൻ, പി.എഫ്‌. ജോൺസൺ, വി.ആർ. സുനിത എന്നിവർ സംസാരിച്ചു.