തൃശുർ: ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ബ്യൂട്ടി പാർലറുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണശമന്ന് കോൺഫിഡറേഷൻ ഒഫ് കേരള ബ്യൂട്ടിഷൻ (സി.കെ.ബി) സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് അടിയന്തര സഹായം, അടച്ചിട്ട കാലയളവിലെ മുറി വാടക ഒഴിവാക്കി തരിക, ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്കും ആനുകൂല്യം നൽകുക, പലിശ രഹിത വായ്പ അനുവദിക്കുക അടക്കം ആവശ്യങ്ങളും ഉന്നയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മഞ്ജു സുഭാഷ്, സെക്രട്ടറി ഷിബി സുൽഫിക്കർ, ജില്ലാ പ്രസിഡന്റ് സീമ അനിൽ എന്നിവർ പങ്കെടുത്തു.