തൃശൂർ: കൊവിഡിന്റെ മറവിൽ മദ്യക്കച്ചവടം നടത്തി പണമുണ്ടാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം തിരുത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ. പഞ്ചാബിൽ മദ്യവിൽപ്പന നടത്തുന്നുവെന്ന് പറഞ്ഞ് പഞ്ചാബിനെ മാതൃകയാക്കുന്നവർ എന്തുകൊണ്ടാണ് പഞ്ചാബിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാക്കാത്തതെന്ന് അത് സംബന്ധിച്ച് ഉയർന്ന ചോദ്യത്തിനോട് ബെന്നി ബഹന്നാൻ പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ട പഞ്ചാബികളെ ജന്മനാട്ടിൽ എത്തിക്കാനായി 300 വാഹനങ്ങളാണ് പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയത്. കേരളത്തിലേതിനേക്കാൾ പത്ത് മടങ്ങ് കൊവിഡ് പരിശോധനകളും പഞ്ചാബിൽ നടന്നു. ഇക്കാര്യത്തിലൊന്നും ഇല്ലാത്ത മാതൃക മദ്യവിൽപ്പനയിൽ മാത്രമാണോ പുലർത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു.