തൃശൂർ: ജില്ലയിലെ ഹോട്ടലുകളിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ സംവിധാനം സജ്ജം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കിയത്. താരതമ്യേന തുച്ഛമായ നിരക്കിലാണ് ക്വാറന്റൈൻ ഹോട്ടലുകൾ ലഭ്യമാകുക.
എല്ലാവിധ നികുതിയും ഉൾപ്പെടെ 1500 മുതൽ 3000 രൂപ വരെയാണ് ഈടാക്കുക. ഇതിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയും ഉൾപ്പെടും. തൃശൂർ താലൂക്കിൽ അഞ്ച്, ചാവക്കാട് താലൂക്കിൽ മൂന്ന്, ചാലക്കുടി താലൂക്കിൽ ഒന്ന് എന്നിങ്ങനെ ജില്ലയിൽ ആകെ ഒൻപത് പെയ്ഡ് ഹോട്ടലുളാണ് സജ്ജമാക്കിയിരിക്കുന്നത്.
ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ആളുകൾക്ക് സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി ഈ ഹോട്ടലുകളുടെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഇ-മെയിൽ ഐഡിയും ഫോൺ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ താലൂക്കിൽ
തൃശൂർ സ്റ്റേഡിയം റോഡിലുള്ള ടാമറിന്റ് ഈസി ഹോട്ടൽ (9400008680, tamarindthrissur@ktdc.com)
കുറുപ്പം റോഡിലുള്ള ഗരുഡ എക്സ്പ്രസ്സ് ഹോട്ടൽ (9567012345, cgm@garudahotels.com)
വിഷ്ണു ഗാർഡൻ റിസോർട്ട് ചിറ്റിലപ്പിള്ളി (9567012345, cgm@garudahotels.com)
ദാസ് കോണ്ടിനെന്റൽ ടി.ബി. റോഡ്, 9447040004, 0487-2446222, info@dascontinental.com)
ജോയ്സ് ഹോട്ടൽസ് ടി.ബി.റോഡ്, 8606058995, 04872429999, info@joyhotels.in)
ചാവക്കാട് താലൂക്കിൽ
ഗുരുവായൂർ നന്ദനം കെ.ടി.ഡി.സി (9400008655, nandanam@ktdc.com)
കെ.ടി.ഡി.സി. ഈസ്റ്റ് നട ഗുരുവായുർ (9400008658, tamarindguruvayoor@ktdc.com)
കൃഷ്ണ ഇൻ, ഈസ്റ്റ് നട, ഗുരുവായൂർ (9447130055, 04872550777, info@krishnainn.in)
ചാലക്കുടി താലൂക്കിൽ
വെറ്റിലപ്പാറ പാംവ്യൂ റെസിഡെൻസി (9846353841, 9048239570, palmviewresidencyonline@gmail.com, login2giri@gmail.com.