വിദ്യ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് വളന്റിയർമാർ നിർമ്മിച്ച മാസ്‌കുകൾ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ ഏറ്റുവാങ്ങുന്നു
പുതുക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പുതുക്കാട് പഞ്ചായത്തിന് കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മാസ്‌കുകൾ നൽകി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ ഏറ്റുവാങ്ങി. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കോളേജിലെ നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെൽ വളന്റിയർമാർ വീട്ടിലിരുന്ന് നിർമിച്ച മാസ്‌കുകളാണ് പഞ്ചായത്തിന്റെ പ്രവർത്തങ്ങൾക്കായി നൽകിയത്. വിദ്യ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അനിൽ, സ്‌കിൽ സെന്റർ കോർഡിനേറ്റർ അനിൽ.പി. ശ്രീനിവാസൻ, അരുൺ ലോഹിതാക്ഷൻ, പ്രമോദ്, മിജോ ജോസ്, സി.എസ്. ആഷിക് എന്നിവർ നേതൃത്വം നൽകി.