തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1671 പേർ. ആശുപത്രികളിൽ ചികിത്സയിലുള്ള 22 പേർ ഉൾപ്പെടെയാണിത്. ഇന്നലെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ ആശുപത്രി വിട്ടു. ഇന്നലെ 25 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1408 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1383 സാമ്പിളുകളുടെ ഫലം വന്നു. 25 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലകളിൽ നിന്ന് 282 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.


363 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 78 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1576 പേരെയും മത്സ്യച്ചന്തയിൽ നിന്ന് 983 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 54 പേരെയും സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൂർ മേഖലയിൽ ഉറവിട നശീകരണം നടത്തി.

വിദേശരാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് ഇതുവരെ തിരിച്ചെത്തിയത് 381 പേരാണ്. ഇവരെ 4 കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലാക്കി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് 3109 പേരും തിരിച്ചെത്തി.