തൃശൂർ: എല്ലാ വിഭാഗങ്ങളിലുമുള്ള റേഷൻ ഗുണഭോക്താക്കൾക്ക് മേയ് മാസത്തേക്ക് അനുവദിച്ച റേഷൻ വിഹിതം 20ന് മുമ്പ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ 52177 മഞ്ഞ കാർഡ് ഉടമകളും 278005 പിങ്ക് കാർഡ് ഉടമകളും 215517 നീലക്കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റി. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ആരംഭിച്ച ചെറുപയർ വിതരണത്തിൽ 35.18 ശതമാനം എ.എ.വൈ കാർഡ് ഉടമകളും 33.9 ശതമാനം പിങ്ക് കാർഡുടമകളും വിഹിതം കൈപ്പറ്റി. 20നകം ഏപ്രിൽ മാസത്തെ ചെറുപയർ വിഹിതം കൈപ്പറ്റണം. അതേസമയം മേയ് മാസത്തിലെ പയർ വിഹിതം 20ന് ശേഷവും ലഭിക്കും.