cheque

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചാലക്കുടി ബിൽഡേഴ്‌സ് കോപറേറ്റീവ് സൊസൈറ്റിയുടെ ചെക്ക് പ്രസിഡന്റ് കെ.വി. ഗോപി, ബി.ഡി. ദേവസി എം.എൽ.എയ്ക്ക് കൈമാറുന്നു

ചാലക്കുടി: ബ്ലോക്ക് മൾട്ടി പർപ്പസ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒന്നരലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് ഹാളിൽ ബി.ഡി. ദേവസി എം.എൽ.എ പ്രസിഡന്റ് വിത്സൻ പാണാട്ടുപറമ്പിലിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി.പി. അരവിന്ദാക്ഷൻ, സെക്രട്ടറി മുംതാസ് സുലൈമാൻ, ഡയറക്ടർമാരായ ബൈജു മതിലകത്ത്, സി.എ. സേവ്യാർ, എൻ.സി. തങ്കമ്മ തുടങ്ങിയവർ പങ്കെടുത്തു.

ചാലക്കുടി ടൗൺ മൾട്ടി പർപ്പസ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1,65,500 രൂപ സംഭാവന നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.പി. ജോണി ചെക്ക് കൈമാറി. റവന്യു വകുപ്പിന് വേണ്ടി ബി.ഡി. ദേവസി എം.എൽ.എ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റാണി പൈലൻ, ഡയറക്ടർമാരായ എം.എം. ഷക്കീർ, അഡ്വ.കെ.ബി. സുനിൽകുമാർ, കെ.ടി. വാസു, ഭവാനി രാജൻ, ജോയ്‌സ് ജോസ്, സെക്രട്ടറി പി.എസ്. കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.

ചാലക്കുടി ബിൽഡേഴ്‌സ് കോപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.വി. ഗോപിയിൽ നിന്ന് ബി.ഡി. ദേവസി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.കെ. പ്രകാശൻ, ഡയറക്ടർമാരായ പി.എൻ. ജോഷി, ടി.എൻ. രാധാകൃഷ്ണൻ, എം.എൻ. അശിലേശൻ, ടി.കെ. സജി, വനജ വാസു, സെക്രട്ടറി ലിജി ബൈജു എന്നിവർ സന്നിഹിതരായി.