house
നാശം നേരിട്ട വീട്

ചാലക്കുടി: കനത്ത മഴയിലും കാറ്റിലും എലിഞ്ഞിപ്ര കോതേശ്വരം റോഡിൽ വ്യാപക നാശം. ആറ് വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. കാർഷിക വിളകളും നാശം നേരിട്ടു. പള്ളത്തുപറമ്പിൽ വിജയൻ, പള്ളത്തുപറമ്പിൽ വിനോദ്, ഉപ്പത്ത് രമേശൻ, ആറുംപിള്ളി ബൈജു, കാട്ടുകണ്ടി തിലകൻ, കണ്ണമ്പിള്ളി മിനി എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവരുടെ പറമ്പുകളിൽ പ്ലാവ്, മാവ്, വാഴ, തെങ്ങ് തുടങ്ങിയവും ഒടിഞ്ഞു വീണു.