thodu-punarudharanam
ഇനി ഞാൻ ഒഴുകട്ടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എസ്.എൻ.പുരം പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കഴുവിലങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർഎം.എൽ.എ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ ഹരിത മിഷന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്തിലെ തോടുകളുടെ പുനരുദ്ധാരണത്തിന് തുടക്കമായി. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള പെരുംതോട് വലിയതോട്, നെൽപണി തോട്, പള്ളിത്തോടിന്റെയും വീതി കൂട്ടി ആഴം വർദ്ധിപ്പിക്കുന്നതിനും ശുചീകരിക്കുന്നതിനും പഞ്ചായത്ത് 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പഞ്ചായത്തിലെ വിവിധ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. പഞ്ചായത്തിന്റെ 21 വാർഡുകളിൽ നിന്നായി 747 തൊഴിലുറപ്പ് തൊഴിലാളികളെയും വെള്ളത്തിൽ ഓടിക്കാൻ കഴിയുന്ന ജെ.സി.ബി യന്ത്രത്തിന്റെയും സഹായത്താലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കഴുവിലങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യാതിഥിയായി. എം.എസ് മോഹനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ജയ സുനിൽരാജ് , വാർഡ് മെമ്പർ ലളിത, അസിസ്റ്റന്റ് എൻജിനീയർ ആര്യ തുടങ്ങിയവർ സംബന്ധിച്ചു...