nilpu-samaram
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കയ്പമംഗലം മത്സ്യഫെഡ് ഓഫീസിന് മുമ്പിൽ നടത്തിയ നിൽപ്പു സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച അടിയന്തര സഹായം 2000 രൂപ സർക്കാർ ഉടൻ നൽകുക, ഹാർബർ എൻജിനീയറിംഗ് വിഭാഗത്തെ ഒഴിവാക്കി മത്സ്യതൊഴിലാളികൾക്ക് തന്നെ മത്സ്യം ലേലം ചെയ്യാനുള്ള അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്പമംഗലം മത്സ്യ ഫെഡിന് മുമ്പിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ് ഡൊമിനിക്ക് സമരം ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. സി.ജെ പോൾസൺ, ടി.കെ.ബി രാജ്, പി.എസ് സജേഷ്, ഐ.ബി വേണുഗോപാൽ, പി.ടി രാമചന്ദ്രൻ, പി.എ നാസർ, കെ.വി തമ്പി തുടങ്ങിയവർ സംസാരിച്ചു...