ചാവക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ അനുവദിക്കുക, മത്സ്യബന്ധനം നടത്തുന്നതിന് മത്സ്യഫെഡ് ഈടാക്കുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മത്സ്യ മസ്ദൂർ സംഘത്തിന്റെ (ബി.എം.എസ്) ആഭിമുഖ്യത്തിൽ ചാവക്കാട് മത്സ്യഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ശ്രീനിവാസൻ, മേഖലാ സെക്രട്ടറി വി.കെ. സുരേഷ് ബാബു, വി.എസ്. പ്രകാശൻ, അശോകൻ എന്നിവർ നേതൃത്വം നൽകി.