പൂത്തുർ: കൃഷിയിടത്തിലെത്തിയ മാനിനെ കൊന്ന് മാംസമെടുത്ത സംഭവത്തിൽ ഒരാളെ മാന്ദാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. വെട്ടുകാട് അമ്പിളികുന്ന് ചെമ്പന്നൂർ രാമൻ മകൻ സത്യനാണ് (47) പിടിയിലായത്. ഇയാളുടെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും പാകം ചെയ്ത നിലയിലുമായി ആറ് കിലോ മാംസം കണ്ടെടുത്തു. സത്യന്റെ കൃഷിയിടമായ പൂത്തൻകാട്ടിലെ പറമ്പിലേക്ക് പട്ടി ഓടിച്ചു കൊണ്ടുവന്ന മാൻകുട്ടിയെ ഇയാൾ പിടികൂടുകയായിരുന്നു. മാനിന്റെ കാലിന്റെ അവശിഷ്ടങ്ങൾ കണ്ടത്തി. മറ്റു അവശിഷ്ടങ്ങൾ തോട്ടിൽ ഒഴുക്കി കളഞ്ഞതായി സത്യൻ മൊഴി നൽകി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.