charamam-

പഴുവിൽ(തൃശൂർ) : വീട്ടുവഴക്കിനെ തുടർന്ന് കുന്നിക്കുരു കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ച് മണിക്കുറുകൾക്കകം ഭർത്താവ് തൂങ്ങി മരിച്ചു. വലപ്പാട് നെടുങ്ങാട് വീട്ടിൽ വാസുവിന്റെ മകൻ ജ്യോതി (38), ഭാര്യ സജിത (30) എന്നിവരാണ് മരിച്ചത്.

രണ്ട് മക്കളുമൊത്ത് കിഴുപ്പിള്ളിക്കര ചെറിയ പാലത്തിന് സമീപം ത്രിവേണിയിലെ സജിതയുടെ വീട്ടിലാണ് താമസം. മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയോട് വഴക്കിട്ട് മർദ്ദിക്കുമായിരുന്നു. രണ്ട് ദിവസം മുമ്പ് സജിതയെ കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ സജിത മരിച്ചു. വിവരം അറിഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജ്യോതിയെ പഴുവിൽ കെ.എൽ.ഡി.സി കനാലിന് സമീപം കപ്പേളയ്ക്ക് അടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.