തൃപ്രയാർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വലപ്പാട് ഫയർ സ്റ്റേഷൻ ഓഫീസിൽ മാസ്കുകളും സാനിറ്റൈസറും ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷിന് കൈമാറി. തൃപ്രയാർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി,
കെ.എൻ വേണുഗോപാൽ, വിനോദൻ നെല്ലിപ്പറമ്പിൽ, എൻ.കെ ഉദയകുമാർ, ടി. ഫാറൂഖ്, ബെന്നി തട്ടിൽ, ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ, സലിം എന്നിവർ സംസാരിച്ചു.
തുടർന്ന് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിസരത്തു നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ സുമേഷ്, സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ എന്നിവർക്ക് മാസ്കുകളും സാനിറ്റൈസർ മുതലായവ ശിവൻ കണ്ണോളി കൈമാറി. കഴിമ്പ്രം, കോതകുളം, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ധരിക്കാൻ മാസ്കും, കഴിക്കാൻ കപ്പയും ജില്ലാ പഞ്ചായത്തംഗം ശോഭാസുബിൻ നൽകി. കൂടെയുണ്ട് ശോഭ പദ്ധതി പ്രകാരമാണ് കപ്പയും മാസ്കും നൽകിയത്. പദ്ധതി കോർഡിനേറ്റർ വൈശാഖ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.