ചേലക്കര: കാട്ടുപന്നിയെ കുടുക്കുവച്ച് പിടിച്ച് മാംസം വിൽക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എളനാട് കാരക്കാട്ടിൽ വീട്ടിൽ രാജൻ മകൻ സന്ദീപ് (36), ചേപ്പയിൽ വീട്ടിൽ അറുമുഖൻ മകൻ രഘു (37), പുത്തൻപുരയ്ക്കൽ വീട്ടിൽ ബാലൻ മകൻ സജീവ് (32) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എളനാട് ഡെ. റെയിഞ്ച് ഫോറസ്റ്റർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി സഹിതം പ്രതികളെ പിടികൂടിയത്.